You are Here : Home / News Plus

കോടതി ആവശ്യപ്പെട്ടാല്‍ ജയിലിലേക്ക് മടങ്ങും -ചൗതാല

Text Size  

Story Dated: Friday, October 10, 2014 07:32 hrs UTC

ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം ഓംപ്രകാശ് ചൗതാല ഡല്‍ഹി ഹൈകോടതിയില്‍ ഹാജരായി. ജാമ്യവ്യവസ്ഥ ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐയാണ് ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവായ ചൗതാലക്കെതിരെ പരാതി നല്‍കിയത്. കോടതി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നിര്‍ത്തി ജയിലിലേക്ക് മടങ്ങുമെന്ന് ചൗതാല മാധ്യമങ്ങളോട് പറഞ്ഞു. ഉപാധികളോടെയല്ല തനിക്ക് ജാമ്യം അനുവദിച്ചതെന്നും പൊതുപരിപാടികളില്‍ തുടരാനാവുമോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. അധ്യാപക നിയമനത്തിലെ അഴിമതിയെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ചൗതാല തെരഞ്ഞെടുപ്പ് വേളയില്‍ ജാമ്യം തേടുകയായിരുന്നു. ചികിത്സ ആവശ്യമാണെന്ന് ബോധിപ്പിച്ചാണ് ചൗതാല ജാമ്യം നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.