You are Here : Home / News Plus

ഹുദുദ് ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പ്

Text Size  

Story Dated: Friday, October 10, 2014 06:07 hrs UTC

ആന്ധ്രപ്രദേശ്, ഒഡിഷ തീരത്തോടടുക്കുന്ന ഹുദുദ് ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ ഹുദുദ് ഗോപാല്‍പൂരിനും വിശാഖപട്ടണത്തിനും 780 കി.മീ തെക്കുകിഴക്ക് എത്തിയതായി ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്മെന്‍റ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 12ന് ഉച്ചയോടെ ആന്ധ്രയുടെ വടക്കന്‍ തീരത്തും വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനുമിടക്ക് ഒഡിഷയുടെ തീരത്തും ചുഴലിക്കാറ്റെത്തും. മണിക്കൂറില്‍ 110 മുതല്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ പേമാരിക്ക് സാധ്യതയുണ്ടെന്നും മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്മെന്‍റ് മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.