You are Here : Home / News Plus

ജയലളിത സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

Text Size  

Story Dated: Thursday, October 09, 2014 05:09 hrs UTC

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈകോടതി ജാമ്യം നിഷേധിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കഴിഞ്ഞദിവസമാണ് ഹൈകോടതി ജയലളിതക്ക് ജാമ്യം നിഷേധിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് കോടതിയില്‍ ജയലളിത പ്രധാനമായും ആവശ്യപ്പെട്ടത്. ഈ മാസം 18 മുതല്‍ 26 വരെ സുപ്രീംകോടതിക്ക് ദീപാവലി അവധി ആയതിനാല്‍ അതിന് മുമ്പ് തന്നെ അപേക്ഷ പരിഗണിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.
മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി തന്നെയായിരിക്കും സുപ്രീംകോടതിയിലും ജയലളിതക്ക് വേണ്ടി ഹാജരാകുക. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു കഴിഞ്ഞദിവസം ഹൈകോടതി ചൂണ്ടിക്കാട്ടിയത്. ഉപാധികളോടെ ജാമ്യം നല്‍കാമെന്ന പ്രൊസിക്യൂഷന്‍െറ നിലപാട് തള്ളിക്കൊണ്ടായിരുന്നു ജാമ്യാപേക്ഷ കോടതി തള്ളിയത്. ജയലളിതക്കൊപ്പം ശിക്ഷിക്കപ്പെട്ട സുധാകരന്‍, ശശികല, ഇളവരശി എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.