You are Here : Home / News Plus

തരൂരിന്‍െറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒ. രാജഗോപാല്‍ ഹൈകോടതിയില്‍

Text Size  

Story Dated: Thursday, October 09, 2014 03:49 hrs UTC

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ എതിര്‍സ്ഥാനാര്‍ഥിയുമായ ഒ. രാജഗോപാല്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നാമനിര്‍ദേശപത്രികക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ തരൂര്‍ മറച്ചുവെച്ചെന്നാണ് ആരോപണം.
ഭാര്യ സുനന്ദ പുഷ്കറുടെയും മകന്‍െറയും സ്വത്തുക്കള്‍ രേഖപ്പെടുത്തിയിട്ടില്ല. സുനന്ദ പുഷ്കറിനുണ്ടായിരുന്ന കടബാധ്യത തീര്‍ത്തത് തരൂരാണ്. ഇക്കാര്യം സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചു. തരൂരിന്‍റെ നാമനിര്‍ദേശപത്രിക അപൂര്‍ണമെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്്മൂലത്തില്‍ രാജഗോപാല്‍ ആരോപിക്കുന്നു.
ബി.ജെ.പി പ്രവര്‍ത്തകന്‍ എസ്. സുരേഷ് സമര്‍പ്പിച്ച ഹരജിയിലാണ് രാജഗോപാല്‍ സത്യവാങ്്മൂലം സമര്‍പ്പിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കാത്ത പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പില്‍ തരൂര്‍ വോട്ട് തേടിയതെന്നും തരൂരിന്‍റെ വിജയം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സുരേഷ് ആരോപിച്ചിട്ടുള്ളത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.