You are Here : Home / News Plus

പട്ടാളക്കാര്‍ തീകൊളുത്തിയ പതിനൊന്നുകാരന്‍ മരിച്ചു

Text Size  

Story Dated: Thursday, October 09, 2014 07:30 hrs UTC

ഹൈദരാബാദില്‍ ഒരുസംഘം പട്ടാളക്കാര്‍ ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പതിനൊന്നുകാരന്‍ ആസ്പത്രിയില്‍ മരണത്തിന് കീഴടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കുട്ടിയെ മെഹ്ദിപട്ടണത്ത് കണ്ടെത്തിയത്. സമീപത്ത് നിന്ന് മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിക്കൊള്ളികളും കണ്ടെടുത്തിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മുസ്തഫയാണ് പട്ടാളക്കാരുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ മൊഴിയെടുത്ത പോലീസുകാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടാള യൂണിഫോമിട്ട ഒരു സംഘം തന്നെ ആക്രമിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. സംഘത്തില്‍ എത്രപേരുണ്ടെന്നോ അവര്‍ പട്ടാളക്കാരാണോ എന്ന് ഇനിയും വ്യക്തമല്ല. കേസന്വേഷണം പുരോഗമിക്കുകയാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.