You are Here : Home / News Plus

ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കണമെന്ന ആവശ്യവുമായി പ്രമുഖ പാര്‍ട്ടികള്‍

Text Size  

Story Dated: Thursday, October 09, 2014 07:25 hrs UTC

ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍ അടച്ചുപൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാല തുറക്കണമെന്ന ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് കത്തുനല്‍കി. കോണ്‍ഗ്രസ്, സി പി എം, സി പി ഐ എന്നീ പാര്‍ട്ടികളാണ് ഔദ്യോഗിക ലെറ്റര്‍പാഡില്‍ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുള്ളത്. മദ്യവില്‍പ്പനശാല പൂട്ടിയാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ ഔട്ട്‌ലെറ്റ് തുറക്കണമെന്നും കത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ പൂട്ടിയ 39 മദ്യവില്‍പ്പനശാലകളില്‍ ഒന്നാണ് വെള്ളത്തൂവലിലേത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.