You are Here : Home / News Plus

നാവിക അക്കാദമിയില്‍ പരിശീലനത്തിനിടെ നാവികന്‍ ഷോക്കേറ്റ് മരിച്ചു

Text Size  

Story Dated: Wednesday, October 08, 2014 03:35 hrs UTC

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനത്തിനിടെ ഒരു നാവികന്‍ ഷോക്കേറ്റ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സത്വീര്‍ സിങ് റാണ(21) ആണ് മരിച്ചത്. വൈഭവ് സിംഗ്, പ്രശാന്ത്കുമാര്‍, ജസ്വന്ത് സിംഗ് എന്നീ നാവികര്‍ക്ക് പരിക്കേറ്റു. നാവികര്‍ സഞ്ചരിച്ച പായ്ക്കപ്പല്‍, കാസര്‍ഗോഡ് പടന്ന തെക്കേകാവ് തുരുത്തിനടുത്ത് മുകളിലെ വൈദ്യുതി ലൈനില്‍ തട്ടിയാണ് നാവികര്‍ക്ക് ഷോക്കേറ്റത്. ഷോക്കേറ്റ നാവികരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്ന സത്വീര്‍ സിങ് മരണമടയുകയായിരുന്നു. മറ്റു മൂന്നുപേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.