You are Here : Home / News Plus

ഇന്ത്യക്ക് ജയിക്കാന്‍ 322 റണ്‍സ്

Text Size  

Story Dated: Wednesday, October 08, 2014 02:16 hrs UTC

കൊച്ചി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്‌ഷ്യം. മാര്‍ലണ്‍ സാമുവല്‍സിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റിന്‍ഡീസിന് മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയ വെസ്റ്റിന്‍ഡീസ് 321 റണ്‍സെടുത്തു. മാര്‍ലണ്‍ സാമുവല്‍സ116 പന്തില്‍ 126 റണ്‍സുമായി പുറത്താകാതെ നിന്നു. 11 ബൗണ്ടറിയും നാല് സിക്സറും അടങ്ങുന്നതായിരുന്നു സാമുവല്‍സിന്‍റെ ഇന്നിങ്സ്.
വെസ്റ്റിന്‍ഡീസ്  സ്കോര്‍ 34 ല്‍ നില്‍ക്കെ മുഹമ്മദ്  ഷമി ഡ്വയ്ന്‍ ബ്രാവോ (17)യെ ശിഖര്‍ ധവാന്‍െറ കൈകളിലത്തെിച്ചു. സ്കോര്‍ നൂറ് കടക്കുന്നതിന് മുമ്പ് ഡ്വയ്ന്‍ സ്മിത്ത്(46) പുറത്തായി. 45 പന്തില്‍ 28 റണ്‍സെടുത്ത ഡ്വാരന്‍ ബ്രാവോയെ അമിത് മിശ്ര പുറത്താക്കി. തുടക്കത്തിലെ തിരിച്ചടിക്കു ശേഷം  മാര്‍ലണ്‍ സാമുവല്‍ ക്രീസിലത്തെിയതോടെ സ്കോറിങ്ങിന് വേഗം കൂടി. നാലാം വിക്കറ്റില്‍ ദിനേശ് രാംദിനൊപ്പം(61) ചേര്‍ന്ന് സാമുവല്‍സ് 165 റണ്‍സിന്‍്റെ കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും സഹിതമാണ് രാംദിന്‍ 61 റണ്‍സ് നേടിയത്.
 
അവസാന ഓവറുകളില്‍ പൊള്ളാര്‍ഡിനെയും റസലിനെയും പുറത്താക്കിയ ഷമി  വിക്കറ്റ് നേട്ടം നാലാക്കി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ആര്‍. അശ്വിനും പുതുമുഖക്കാരന്‍ കുല്‍ദീപ് യാദവിനും ടീമിലിടം നേടാന്‍ കഴിഞ്ഞിട്ടില്ല.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുമായി നിലനിന്നിരുന്ന പ്രതിഫലം സംബന്ധിച്ച  തര്‍ക്കം നേരത്തേ പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകളും ഒരു മണിയോടെ സ്റ്റേഡിയത്തില്‍ എത്തി. ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വിന്‍ഡീസ് താരങ്ങള്‍ മത്സരത്തില്‍ നിന്നും പിന്‍മാറുമെന്നറിയിച്ചത്. ടീമും  ക്രിക്കറ്റ് ബോര്‍ഡുമായി  പ്രശ്നമുണ്ടെന്നത് രഹസ്യമല്ലെന്നും  പ്രശ്നങ്ങള്‍ ആത്മവീര്യം  തകര്‍ത്തെന്നും ക്യാപ്റ്റന്‍ ഡ്വെ്ന്‍ ബ്രാവോ പറഞ്ഞു. ടീം യോഗങ്ങളും ബ്രാവോയുടെ ജന്മദിനാഘോഷ പരിപാടികളും കാരണമാണ് ഇന്നലെ പരിശീലനത്തിന് ഇറങ്ങാതിരുന്നതെന്നും ടീം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.കളി നടന്നില്ലെങ്കില്‍ ക്രിക്കറ്റ്  ആരാധകരോട് ക്ഷമ ചോദിക്കുന്നതായും കളിക്കാരുടെ നിലപാട് മാറ്റത്തിനായി ശ്രമിക്കുമെന്നും വിന്‍ഡീസ് ബോര്‍ഡ് നേരത്തെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.