You are Here : Home / News Plus

ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നു വി.എസ്

Text Size  

Story Dated: Wednesday, October 08, 2014 12:34 hrs UTC

ചെയ്ത അഴിമതികള്‍ ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ജയലളിതയുടെ അവസ്ഥയാണ് കാത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സക്രട്ടറിയേറ്റിന് മുന്നില്‍ ഇടതുമുന്നണി സംഘടിപ്പിച്ച നികുതി വര്‍ധനവിനെതിരായ ജനകീയസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. നിയമസഭയുടെ അംഗീകാരമില്ലാതെ വര്‍ധിപ്പിച്ച നികുതികള്‍ ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിപ്പിക്കും വിധമാണ് കോടിക്കണക്കിന് രൂപയുടെ അധികനികുതി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.