You are Here : Home / News Plus

കെപിസിസി നേതൃത്വത്തെ പരിഹസിച്ച് ശശി തരൂര്‍

Text Size  

Story Dated: Wednesday, October 08, 2014 12:30 hrs UTC

 കെപിസിസി നേതൃത്വത്തെ പരിഹസിച്ച് ശശി തരൂര്‍ എംപി രംഗത്ത്. 'തനിക്കെതിരായ വിവാദത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സന്തോഷം. റിപ്പോര്‍ട്ട് തയാറാക്കാനെങ്കിലും താനെഴുതിയത് ഇനി വായിക്കുമല്ലോ' എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.രാവിലെ ചേര്‍ന്ന കെപിസിസി ഉന്നതതലയോഗമാണ് തരൂരിന്റെ മോദി സ്തുതിക്കെതിരേ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി വി.എം.സുധീരന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ നേതാക്കള്‍ തരൂരിന്റെ നിലപാടുകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.