You are Here : Home / News Plus

തരൂരിനെതിരായ നടപടിയില്‍ ഇന്ന് തീരുമാനം

Text Size  

Story Dated: Wednesday, October 08, 2014 05:11 hrs UTC

ശശി തരൂരിന്‍െറ മോദിപ്രശംസക്കെതിരെ സ്വീകരിക്കേണ്ട നടപടിസംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇന്ന്‍ ധാരണയിലത്തെും. കര്‍ശന താക്കീത് നല്‍കണമെന്ന അഭിപ്രായം നേതാക്കള്‍ക്കിടയിലുണ്ട്. എന്നാല്‍, കാരണംകാണിക്കല്‍ നോട്ടീസില്‍ പ്രശ്നം അവസാനിപ്പിക്കണമെന്ന അഭിപ്രായവും ശക്തമാണ്.തരൂര്‍ വിഷയം ചൊവ്വാഴ്ച ചര്‍ച്ചചെയ്യാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും നേതാക്കളുടെ അസൗകര്യംമൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, തരൂരിന്‍െറ തുടര്‍ച്ചയായ മോദി അനുകൂല പ്രസ്താവനകള്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് ഗുണകരമാകുന്നെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്. തരൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി വി.എം. സുധീരന്‍ ബുധനാഴ്ച ആശയവിനിമയം നടത്തും. ചര്‍ച്ചയില്‍ രൂപപ്പെടുന്ന പൊതുഅഭിപ്രായത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.