You are Here : Home / News Plus

തരൂരിന് പിന്തുണയുമായി ടി.സിദ്ധിഖ്

Text Size  

Story Dated: Tuesday, October 07, 2014 03:13 hrs UTC

തിരുവനന്തപുരം: മോദിയെ പ്രശംസിച്ചതിന്‍റെ പേരില്‍ വിമര്‍ശങ്ങള്‍ നേരിടുന്ന ശശി തരൂര്‍ എം.പിക്ക് പിന്തുണയുമായി ടി.സിദ്ധിഖ് രംഗത്തത്തെി. ഫെയ്സ്ബുക്കിലൂടെയാണ് സിദ്ദീഖ് പിന്തുണയുമായത്തെിയത്. "സ്വച് ഭാരത്" എന്നത് നരേന്ദ്ര മോദിയുടെ പദ്ധതിയല്ല. കോണ്‍ഗ്രസ് പാര്‍ട്ടി നടപ്പിലാക്കിക്കൊണ്ടിരുന്ന ഒരു പദ്ധതി ആണെന്നും ഇതിനെ സപ്പോര്‍ട്ട് ചെയ്യേണ്ടത് ഓരോ കോണ്‍ഗ്രസ്സുകാരന്‍റെയും ഉത്തരവാദിത്തം ആണെന്നും പോസ്റ്റില്‍ പറയുന്നു.
മഹാത്മാഗാന്ധിയുടെ പേരില്‍ നടപ്പിലാക്കി കൊണ്ടിരുന്ന ഒരു പദ്ധതി നരേന്ദ്ര മോദി പേര് മാറ്റി അതിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അല്‍പത്തമാണ്. ഈ പദ്ധതിക്ക് ശശി തരൂര്‍ എം പി എടുത്ത തീരുമാനം തികച്ചും ശരിയാണ്. ഈ കാര്യങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മനസ്സിലാക്കണമെന്നും പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. പദ്ധതിയെ അനുകൂലിച്ചതിന്‍റെ പേരില്‍ ശശി തരൂരിനെതിരെ നടപടി എടുക്കാന്‍ കെ.പി.സി.സി ഉന്നതതലയോഗം ചേരാന്‍ തീരുമാനിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.