You are Here : Home / News Plus

വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിതിന്‍ ഗഡ്കരിക്ക് നോട്ടീസയച്ചു

Text Size  

Story Dated: Tuesday, October 07, 2014 07:39 hrs UTC

കൊങ്കണിലെ സാവന്ത് വാഡിയില്‍ തിരഞ്ഞടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നോട്ടീസയച്ചു. വിശദീകരണം നല്‍കാത്ത പക്ഷം കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കൈക്കൂലി വാങ്ങി ബിജെപിക്ക് അനുകൂലമായി വാര്‍ത്ത സൃഷ്ടിക്കുക എന്ന ഉദ്ദേശമാണ് പ്രസംഗത്തിനുള്ളത് എന്ന പരാതിയുമായി ചില പ്രമുഖ പത്രങ്ങള്‍ തന്നെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ലഭിക്കുന്ന പാക്കറ്റുകള്‍ സൂക്ഷിച്ച് വെക്കണമെന്നും അടുത്ത 10 - 12 ദിവസങ്ങള്‍ പത്രക്കാര്‍ക്ക് 'ലക്ഷ്മി സന്ദര്‍ശന ദിന'ങ്ങളാണെന്നും ഗഡ്കരി പറഞ്ഞതാണ് വിവാദമായത്.

'എഡിറ്റര്‍മാര്‍ക്കും പത്രഉടമകള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും പ്രത്യേകം പായ്ക്കറ്റുകള്‍ ലഭിക്കും. ദീപാവലി സമാഗതമായി, എനിക്ക് ഒരു ഉപദേശം മാത്രമേയുളളൂ. കിട്ടുന്നതെല്ലാം വാങ്ങണം ഒന്നും കളയരുത്.' ഗഡ്കരിയുടെ പ്രസംഗം ഇങ്ങനെയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.