You are Here : Home / News Plus

കൊങ്കണ്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി; ട്രെയിനുകള്‍ വൈകും

Text Size  

Story Dated: Tuesday, October 07, 2014 07:35 hrs UTC

 കൊങ്കണ്‍ റെയില്‍പാതയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 12 വാഗണുകളാണ് ചിപ്ളണ്‍- കമാതെ സെക്ഷനുകള്‍ക്കിടയില്‍ ഇന്ന് രാവിലെ 7.45ന് പാളം തെറ്റിയത്. മുംബൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.ഗതാഗതം തടസപ്പെട്ടതിനാല്‍ പലസ്ഥലങ്ങളിലായി യാത്രാ^ചരക്ക് വണ്ടികള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഈ വഴിയുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും. ചില ട്രെയിനുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. ഗതാഗതം സാധാരണനിലയിലാക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.