You are Here : Home / News Plus

ജോയ്സ് ജോര്‍ജിനെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, October 07, 2014 07:33 hrs UTC

 തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ജോയ്സ് ജോര്‍ജ് എം.പിക്കെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമങ്ങള്‍ക്ക് അപ്പുറമുള്ള കാര്യമാണത്. പ്രത്യേക മനോഭാവമാണ് ജോയ്സിന്‍േറതെന്നും മാറേണ്ടത് മനസാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജോയ്സിനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ജോയ്സ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജോയ്സ് ജോര്‍ജിനെതിരെയും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.