You are Here : Home / News Plus

താക്കറെയോടുള്ള ആദരവ്: മോദിയുടെ പ്രസംഗത്തിനെതിരെ ശിവസേന

Text Size  

Story Dated: Monday, October 06, 2014 07:26 hrs UTC

അന്തരിച്ച നേതാവ് ബാല്‍ താക്കറെയോടുള്ള ആദരവ് പരിഗണിച്ച് ബി ജെ പി സഖ്യംവിട്ട ശിവസേനയെ വിമര്‍ശിക്കില്ലെന്ന നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ ശിവസേന രംഗത്തെത്തി. 25 വര്‍ഷമായി തുടരുന്ന സഖ്യം സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് തകര്‍ന്നപ്പോള്‍ താക്കറെയോട് മോദിക്കുള്ള ആദരവ് എവിടെയായിരുന്നുവെന്ന് സേനാ മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. സീറ്റ് വിഭജന ചര്‍ച്ചയില്‍ ബി ജെ പി പക്വമായ നിലപാടല്ല സ്വീകരിച്ചത്. ഇരുപാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതുകൊണ്ടാണ് സഖ്യം തകര്‍ന്നതെന്നും സാംനയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. ഞായറാഴ്ച മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് ശിവസേനയെ വിമര്‍ശിക്കില്ലെന്ന് മോദി പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.