You are Here : Home / News Plus

അതിര്‍ത്തി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു

Text Size  

Story Dated: Monday, October 06, 2014 06:37 hrs UTC

അതിര്‍ത്തി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി താങ്ധറിലെ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. നുഴഞ്ഞുകയറിയ തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍്റെ പ്രത്യാക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ നിന്ന് മൂന്നു എ.കെ റൈഫിള്‍സ് കണ്ടെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.