You are Here : Home / News Plus

ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ തമിഴ്നാട്ടിലെ സ്കൂളുകള്‍ അടച്ചിടും

Text Size  

Story Dated: Monday, October 06, 2014 06:35 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകള്‍ അടച്ചിടും. പ്രൈവറ്റ് സ്കൂള്‍ അസോസിയേഷനാണ് സ്കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.അതേസമയം സ്കൂളുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. രാഷ്ട്രീയവും വിദ്യാര്‍ഥികളുടെ പഠനവും കൂട്ടിക്കുഴക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയ നേതാവിന്‍െറ ജയില്‍വാസത്തിന് കുട്ടികളുടെ അധ്യയനം മുടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.

 ജയലളിതയുടെ ജാമ്യ ഹരജി ഹൈകോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ റാം ജത്മലാനിയാണ് കര്‍ണാടക ഹൈകോടതിയില്‍ ജയലളിതക്കുവേണ്ടി ഹാജരാകുന്നത്. ജാമ്യത്തിനുപുറമെ വിചാരണക്കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും ജയലളിത കോടതിയില്‍ ആവശ്യപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.