തിരുവനന്തപുരം എം.പി.യും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കാന്‍ സമ്മര്‍ദം. സംഭവം ഗൗരവമായി അന്വേഷിച്ചില്ലെങ്കില്‍ പൊതുതാത്പര്യഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യംസ്വാമി സൂചനനല്‍കി. കേസന്വേഷണം സി.ബി.ഐ.ക്ക് വിടുന്നതിനെക്കുറിച്ചുള്ള ആലോചന കേന്ദ്രസര്ക്കാര്തലത്തിലും നടക്കുന്നുണ്ട്.
സുനന്ദയുടെ മരണകാരണത്തെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് ഓള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ ഡല്‍ഹി പോലീസിന് കൈമാറും. ഇത് ലഭിച്ചശേഷമാവും അന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ ശുപാര്ശചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ആഭ്യന്തരമന്ത്രാലയം പരിശോധിക്കുക.
Comments