You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്

Text Size  

Story Dated: Sunday, October 05, 2014 07:40 hrs UTC



അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ധര്‍, സോജിയാന്‍ സെക്ടറുകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്നു രാവിലെ പാക് വെടിവയ്പ്പുണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അഞ്ചു ദിവസത്തിനിടെ ഇതു പത്താം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പൂഞ്ച് ജില്ലയിലെ സാബിജാന്‍, മാന്‍ഡി സെക്ടറുകള്‍ക്കു നേരെ വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും നാലു ഗ്രാമീണര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.