You are Here : Home / News Plus

ഇന്നുമുതല്‍ ഞായര്‍ ഡ്രൈ ഡേ

Text Size  

Story Dated: Sunday, October 05, 2014 07:37 hrs UTC


സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഞായര്‍ ഡ്രൈ ഡേ ആയുള്ള പ്രഖ്യാപനം ഇന്നു മുതല്‍ നടപ്പാക്കും. ഞായര്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചുള്ള മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകളും ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പ്പനശാലകളും ഇന്ന് അടച്ചിടും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണു പുതിയ മദ്യനയം സംസ്ഥാനത്തു പ്രാവര്‍ത്തികമായത്. ഇതേത്തുടര്‍ന്നു ബിവറേജസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പ്പനശാലകളില്‍ പത്തു ശതമാനം അടച്ചുപൂട്ടിയിരുന്നു. ബാക്കിയുള്ള 349 ഷോപ്പുകളും ഞായറാഴ്ചകളില്‍ അടച്ചിടുമെന്നു കെഎസ്ബിസി അധികൃതരും അറിയിച്ചു.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ അടച്ചിടില്ലെന്നു ബാര്‍ അസോയിയേഷന്‍ ഭാരവാഹികള്‍ ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീടു നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒടുവില്‍ പിന്‍വാങ്ങുകയായിരുന്നു. തത്സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ചബാറുകള്‍ക്കു പ്രവര്‍ത്തിക്കാമെന്നായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രതിനിധികളുടെ വാദം. സര്‍ക്കാര്‍, എജിയുടെ നിയമോപദേശം തേടിയപ്പോള്‍ ഡ്രൈ ഡേ സംബന്ധിച്ചു കോടതി ഉത്തരവില്ലെന്നും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ മാത്രമാണ്‌കോടതി ഉത്തരവ് ബാധകമാകുന്നതെന്നും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.