You are Here : Home / News Plus

യേശുദാസിനെ തൊട്ട് ആരും കളിക്കില്ലെന്ന്‌ ജോയ്മാത്യു

Text Size  

Story Dated: Saturday, October 04, 2014 01:58 hrs UTC

കോഴിക്കോട്: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്‍െറ നിലപാടില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെ സിനിമ സംവിധായകനും നടനുമായ ജോയ്മാത്യു രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു പരിഹാസ രൂപേണ വിഷയത്തില്‍ മാധ്യമങ്ങളുടെയും സിനിമാ പ്രവര്‍ത്തകരുടെയും സമീപനത്തിനെതിരെ രംഗത്തു വന്നത്.
യേശുദാസിനെ തൊട്ടു ആരും കളിക്കില്ലെന്നും ഒരു പത്രവും ചാനലും അദ്ദേഹത്തിനെതിരെ നിലപാടെടുക്കില്ലെന്നും ഒരു സിനിമാക്കാരനും ഇക്കാര്യത്തില്‍ പ്രതികരിക്കില്ലെന്നും ജോയ്മാത്യു വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.