You are Here : Home / News Plus

യേശുദാസിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

Text Size  

Story Dated: Saturday, October 04, 2014 08:11 hrs UTC

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ധാര്‍മികതയ്ക്ക് നിരക്കുന്ന വാക്കുകളല്ല അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്. വലിയ ഗായകനായ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച സംഗീത കോളേജില്‍ ഇന്‍ഡോ അറബ് സാംസ്‌കാരിക സമിതി സംഘടിപ്പിച്ച 'ശുചിത്വ കേരളം സുന്ദര കേരളം' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ യേശുദാസ് പരാമര്‍ശം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.