You are Here : Home / News Plus

ശുചിത്വ ഇന്ത്യ: മോദിയുടെ ക്ഷണം സ്വീകരിച്ചു തരൂരും കമലാഹാസനും

Text Size  

Story Dated: Friday, October 03, 2014 07:26 hrs UTC


ശുചിത്വ ഇന്ത്യ പരിപാടികളില്‍ മുന്നിട്ടിറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം കോണ്‍ഗ്രസ് എം.പി ശശി തരൂരും സിനിമാതാരം കമലാഹാസനും സ്വീകരിച്ചു. ശുചിത്വ പ്രചാരണത്തില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് തരൂര്‍ പറഞ്ഞു. ശുചിത്വ ഇന്ത്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നതായി കമലാഹാസന്‍ പറഞ്ഞു. മോദിയുടെ ക്ഷണം സ്വീകരിച്ച കമലാഹാസന്‍, രാജ്യത്തെ 90 കോടിയിലധികം വരുന്ന ജനങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നു തരൂര്‍ വാര്‍ത്താലേഖകരെ അറിയിച്ചു.

സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമാകാന്‍ ശശി തരൂരിനെയും കമലാഹാസനെയും കൂടാതെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍, പ്രമുഖ വ്യവസായി അനില്‍ അംബാനി, സിനിമാതാരങ്ങളായ സല്‍മാന്‍ഖാന്‍, പ്രിയങ്ക ചോപ്ര, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, യോഗസ്വാമി രാംദേവ് എന്നിവരെയാണ് മോദി ക്ഷണിച്ചത്.

മോദിയുടെ ആഹ്വാനം സ്വീകരിക്കുന്നതായി സചിന്‍ ടെണ്ടുല്‍കറും പ്രിയങ്ക ചോപ്രയും വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.