You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ്: കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം

Text Size  

Story Dated: Friday, October 03, 2014 06:53 hrs UTC


ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷ-വനിത വിഭാഗത്തില്‍ ഇറാനെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചത്.

ശക്തമായ പോരാട്ടം അതിജീവിച്ചാണ് പുരുഷന്‍മാര്‍ സ്വര്‍ണമണിഞ്ഞത്. സ്‌കോര്‍ 27-25. ആദ്യ പകുതിയില്‍ 13-21 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ഇന്ത്യ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന് സ്വര്‍ണം നേടുകയായിരുന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ സ്വര്‍ണം നേടുന്നത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 11 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. നേരത്തെ വനിതകള്‍ ഇറാനെതിരേ ആധികാരിക വിജയം നേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.