You are Here : Home / News Plus

വാജ്പേയിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്വാനി

Text Size  

Story Dated: Thursday, October 02, 2014 04:51 hrs UTC

അഹ്മദാബാദ്​: നരേന്ദ്ര മോദി നല്ല പ്രധാനമന്ത്രിയാണ്​ എന്നാല്‍ അടല്‍ ബിഹാരി വാജ്​പേയിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന്​ മുതിര്‍ന്ന ബി.ജെ.പി നേതാവ്​ എല്‍.കെ അദ്വാനി.
​പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയു​ടെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ട്​. ഉത്തരവാദിത്തത്തോടെ ​പ്രവര്‍ത്തിക്കുന്ന ​പ്രധാനമന്ത്രി രാജ്യത്തിന്‍റെ ആരാധന നേടുന്നതില്‍ വിജയിച്ചെന്നും അദ്വാനി പറഞ്ഞു. അഹ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെന്ന നിലയില്‍ മികച്ച ഭരണം കാഴ്ചവെച്ചാല്‍ മാത്രം പോര, മറ്റു രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയും വേണം. തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ മോദി ഇപ്പോള്‍ ലോകത്തിന്‍റെ അംഗീകാരവും നേടി. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വാജ്​പേയിയെ പോലൊരു ​പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. വാജ്​പേയിക്ക്​ ലഭിച്ച ആദരവ്​ മറ്റൊരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്വാനി പറഞ്ഞു. ബി.ജെ.പിയുടെയും ആര്‍.എസ്​.എസിന്‍റെയും ചരിത്രത്തെക്കുറിച്ച്​ ​പ്രവര്‍ത്തകര്‍ ബോധവാന്മാരായിരിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.