You are Here : Home / News Plus

ജയലളിതക്ക്​ നീതി ആവശ്യപ്പെട്ട്​ അണ്ണാ ഡി.എം.കെ എം.പിമാരുടെ നിരാഹാരം

Text Size  

Story Dated: Thursday, October 02, 2014 03:40 hrs UTC

ന്യൂഡല്‍ഹി: ജയലളിതക്ക്​നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമക്കുമുന്നില്‍ എ.​​​െഎ.എ.ഡി.എം.കെ എം.പിമാരുടെ നിരാഹാര സമരം. രാവിലെ ആരംഭിച്ച സമരം വൈകിട്ട്​ അഞ്ച്​ മണിവരെ തുടരുമെന്ന്​ എ.​​​െഎ.എ.ഡി.എം.കെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്​ പി.വേണുഗോപാല്‍ പറഞ്ഞു.
ജാമ്യം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നത്​ രാജ്യത്തിന്‍റെ ​ശ്രദ്ധയിലെത്തിക്കാനാണ്​ നിരാഹാര സമരം നടത്തുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ കാലതാമസം എന്താണെന്നും ജയലളിതക്ക്​ അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നും പി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത്​ സമ്പാദന​കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജലജിലാണ്​. നാലുവര്‍ഷം തടവും100 കോടി രൂപ പിഴയുമാണ്​ ശിക്ഷ. ജാമ്യം അനുവദിക്കണമെന്നും ശിക്ഷാ വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്​ജയലളിത സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.