You are Here : Home / News Plus

മുത്തങ്ങ: പുനരധിവാസത്തിന് മന്ത്രിസഭയുടെ അംഗീകാരം

Text Size  

Story Dated: Thursday, October 02, 2014 04:28 hrs UTC

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസികളുടെ പുനരധിവാസത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. മുത്തങ്ങയില്‍നിന്ന് കുടിയിറക്കപ്പെട്ട 617 പേരില്‍ ഭൂരഹിതരെന്ന് കണ്ടെത്തിയിട്ടുള്ള 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കും. ഇവര്‍ക്ക് ഭവന നിര്‍മാണത്തിന് 2.5 ലക്ഷംരൂപ വീതമുള്ള ധനസഹായം അനുവദിക്കും. മുത്തങ്ങ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായവരോടൊപ്പം ഉണ്ടായിരുന്ന 44 കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ബാങ്ക് നിക്ഷേപമായി നല്‍കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനായി വനംവകുപ്പില്‍നിന്ന് റവന്യൂ വകുപ്പിന് കൈമാറിക്കിട്ടിയത് 1179.4692 ഏക്കര്‍ ഭൂമിയാണ്. ഇതിന്റെ തുടര്‍നടപടികള്‍ വയനാട് ജില്ലാ കളക്ടര്‍ മുഖേന സ്വീകരിക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.