You are Here : Home / News Plus

പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ ശരിയായ പേരു പറയാന്‍ കഴിയാഞ്ഞതു കടുപ്പമായിപ്പോയി

Text Size  

Story Dated: Wednesday, October 01, 2014 01:23 hrs UTC

ആലപ്പുഴ : പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ ശരിയായ പേരു പറയാന്‍ കഴിയാഞ്ഞതു കടുപ്പമായിപ്പോയി എന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍.അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ മഹാത്മജിയുടെ പേര് തെറ്റായി ഉച്ചരിച്ച് അദ്ദേഹത്തെ അനാദരിച്ചു.മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നു പറയേണ്ടതിനു പകരം മോദി പറഞ്ഞത് മോഹന്‍ലാല്‍ എന്നാണ്.ആലപ്പുഴ ടൗണ്‍ ഹാളില്‍ ജില്ലയിലെ കോണ്‍ഗ്രസ് ബൂത്തു പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. വേണുഗോപാല്‍ എം.പി.യും പ്രസംഗിച്ചു. ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍ അധ്യക്ഷനായിരുന്നു.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. കൊലക്കേസ് അന്വേഷണം സി.ബി.ഐ.ക്കു വിട്ടതിനു സി.പി.എം. എന്തിനു വിറളി പിടിയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.