You are Here : Home / News Plus

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് ആര്യാടന്‍

Text Size  

Story Dated: Tuesday, September 30, 2014 03:04 hrs UTC

ആലപ്പുഴ: മഴയിലുണ്ടായ കുറവ് സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അണക്കെട്ടുകളിലെ ജലശേഖരത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 20 ശതമാനം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 96 ശതമാനം വെള്ളമുണ്ടായിരുന്നത് ഇത്തവണ 76 ശതമാനമായി കുറഞ്ഞെന്നും ആര്യാടന്‍ പറഞ്ഞു.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഇപ്പോള്‍ത്തന്നെ 900 കോടിയുടെ ബാധ്യത വൈദ്യുതി വകുപ്പിനുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ താമസം വരുന്നുണ്ട് -ആര്യാടന്‍ പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും ആര്യാടന്‍ പുന്നപ്രയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.