You are Here : Home / News Plus

ശബരിമല പദ്ധതികള്‍ ഇഴയുന്നു; ഉന്നതാധികാരസമിതിയുടെ യോഗം ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍

Text Size  

Story Dated: Tuesday, September 30, 2014 03:47 hrs UTC

തീര്‍ഥാടകസൗകര്യത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ രൂപവത്കരിച്ച ശബരിമല ഉന്നതാധികാരസമിതിയുടെ യോഗം ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. ഈ സീസണിന് മുമ്പ് പ്രധാന പദ്ധതികളില്‍ പലതും നടപ്പാവില്ലെന്ന് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചെയര്‍മാന്‍ കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. കൃത്യമായ ഇടവേളകളില്‍ സമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താത്തതാണ് കാര്യങ്ങള്‍ വൈകിച്ചതെന്ന് ആക്ഷേപമുണ്ട്.

ശരണപാതയിലെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യമായി വിലയിരുത്തപ്പെട്ട ക്യൂ കോംപ്ലസ് പണി പൂര്‍ത്തിയാവില്ലെന്ന് ദേവസ്വം മരാമത്തുവിഭാഗം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.