You are Here : Home / News Plus

കേന്ദ്രമന്ത്രിയെ തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയതെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, September 29, 2014 05:48 hrs UTC

കോട്ടയം: കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയുടെ സുരക്ഷാ ചുമതല എന്‍.എസ്.ജിക്കാണ്. സംഭവത്തില്‍ കേരളാ പൊലീസിന് പങ്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
തലപ്പാവ് ധരിപ്പിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ല. ധരിക്കുന്നയാള്‍ അനുവദിച്ചത് കൊണ്ടാണല്ലോ സംഭവമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനോജ് വധത്തില്‍ മാത്രമല്ല ഇടത് ഭരണത്തിലും യു.എ.പി.എ നിയമം ചുമത്തിയിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.