You are Here : Home / News Plus

ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

Text Size  

Story Dated: Monday, September 29, 2014 07:36 hrs UTC

അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ നാലുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജെ.ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കോടതി ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. തമിഴ്‌നാട്ടില്‍ നിന്നെത്തിയ അഭിഭാഷകസംഘമാണ് ഹര്‍ജി നല്‍കിയത്. ഇടക്കാലജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് 900 പേജുള്ള ഹര്‍ജിയാണ് ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കും വേണ്ടി കോടതിയില്‍ സമര്‍പ്പിച്ചത്. താന്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. വിചാരണ കോടതിയുടെ ഉത്തരവ് അതിര്‍വരമ്പുകള്‍ ലംഘിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 100 കോടി രൂപ പിഴ ചുമത്തിയുള്ള ഉത്തരവ് കഠിനമാണ്. അതിനാല്‍ അത് അടിയന്തിരമായി കുറക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.