അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസം പ്രധാനമന്ത്രി ഒബാമയുടെ അതിഥിയായി വാഷിങ്ടണില്‍ തങ്ങും. രണ്ടു രാജ്യങ്ങളുമായുള്ള ബന്ധം പുതിയ തലത്തിലെത്തിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഇരു നേതാക്കളും തുടക്കം കുറിക്കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പുറമെ അന്താരാഷ്ട്ര സ്ഥിതിഗതികളും മേഖലാപ്രശ്നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്ന് വരും.
ഞായറാഴ്ച പ്രധാനമന്ത്രി വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ശ്രീലങ്ക പ്രസിഡന്റ് മഹീന്ദ രാജ്പക്സെ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കുമാര്‍ കൊയ്രാള, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന എന്നിവര്‍ ഇതില്‍പെടുന്നു. അമേരിക്കയിലെ ജൂത സമുദായ നേതാക്കളും മോദിയുമായി കൂടിക്കാഴ്ച നടത്തി.
Comments