You are Here : Home / News Plus

ഡല്‍ഹി മെട്രോക്ക് ലോകത്ത് രണ്ടാം സ്ഥാനം

Text Size  

Story Dated: Sunday, September 28, 2014 04:40 hrs UTC

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സംതൃപ്തി അടിസ്ഥാനമാക്കി ലോകത്തെ 18 മെട്രോകളില്‍ ഡല്‍ഹി മെട്രോക്ക് (ഡി.എം.ആര്‍.സി) രണ്ടാം സ്ഥാനം. ഓണ്‍ലൈന്‍ വഴി നടത്തിയ സര്‍വേയിലാണ് ഡല്‍ഹിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. മെട്രോ റെയില്‍ സേവനങ്ങളുടെ ഗുണമേന്‍മയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്ന 'നോവ' ആന്‍ഡ് 'കോമെറ്റ്' ഗ്ളോബല്‍ മെട്രോ ബെഞ്ച്മാര്‍കിങ് ഗ്രൂപ്പാണ് സര്‍വേ നടത്തിയത്. സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ അഭിപ്രായം സ്വരൂപിച്ചാണ് സ്ഥാനം നിര്‍ണയിച്ചത്. ലണ്ടന്‍, ഡല്‍ഹി, ബാങ്കോങ് മെട്രോകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
ഏപ്രില്‍ 28 മുതല്‍ മെയ് 25 വരെ നടത്തിയ സര്‍വേയില്‍ 41,000ല്‍ അധികം പേരാണ് പ്രതികരിച്ചത്. 18 പ്രധാനപ്പെട്ട മെട്രോകളുടെ വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ ലിങ്കുകളിലൂടെയുമാണ് സര്‍വേ നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.