You are Here : Home / News Plus

ഐ.എസിനെതിരായ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ അംഗീകാരം

Text Size  

Story Dated: Saturday, September 27, 2014 04:09 hrs UTC

അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ രാജ്യം പങ്കുചേരുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. വോട്ടെടുപ്പിലൂടെയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റ് തീരുമാനമെടുത്തത്. 43നെതിരെ 524 വോട്ടുകള്‍ക്ക് പാര്‍ലമെന്‍റില്‍ ഇത് സംബന്ധിച്ച പ്രമേയം പാസായി. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് പൊതുസഭയില്‍ വിഷയം അവതരിപ്പിച്ചത്. ഐ.എസ് തീവ്രവാദികളെ അടിച്ചമര്‍ത്തേണ്ടതിന്‍െറ അവശ്യകതയെ സംബന്ധിച്ച് അദ്ദേഹം ദീര്‍ഘമായി പ്രസംഗിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വ്യോമാക്രമണ നീക്കത്തിന് അനുമതി ലഭിച്ചത്. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയിന്‍സിനെ ഐ.എസ് തീവ്രവാദികള്‍ തലയറുത്തു കൊലപ്പെടുത്തിയതോടെ ആക്രമണ നീക്കത്തിന് ബ്രിട്ടണില്‍ പിന്തുണയേറിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.