You are Here : Home / News Plus

അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

Text Size  

Story Dated: Friday, September 26, 2014 10:57 hrs UTC

ന്യുയോര്‍ക്ക്:അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്ക ഇന്ത്യയുടെ ആഗോള പങ്കാളിയാണെന്നും ഇരുരാജ്യങ്ങളുംതമ്മിലുള്ള ബന്ധം ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഉതകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് ന്യുയോര്‍ ക്കിലെത്തിയ പ്രധാനമന്ത്രിയെ കാണുവാന്‍ നിരധിയാളുകള്‍ പാലസ് ഹോട്ടലിന്‍ മുന്നില്‍ തടിച്ച് കൂടി. ഇന്ത്യ മാറുകയാണ്. യുവാക്കളാണ് രാജ്യത്തിന്റെ കരുത്ത്. 35 വയസ്സിന് താഴെയുള്ള 80 കോടി ജനങ്ങളുള്ള നാടാണ് ഇന്ത്യ. ശുഭാപ്തി വിശ്വാസത്തിലും ആത്മവിശ്വാസത്തിലും നിറഞ്ഞുതുളുമ്പുകയാണ് രാജ്യം. 'ഇന്ത്യയില്‍ നിര്‍മിക്കുക' എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിന് എന്തു നടപടിയും സ്വകരിക്കും. കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമങ്ങള്‍ എടുത്തുകളയും. ഇനി ഇന്ത്യയില്‍ നിങ്ങളെത്തും മുന്‍പ് ഈ മാറ്റങ്ങള്‍ പ്രകടമാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-നാണ് പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ എത്തിയത്. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി.ബ്ലാസിയൊ, ഇന്ത്യന്‍സ്ഥാനപതി ഡോ. ജയശങ്കര്‍, നേരത്തേതന്നെ അമേരിക്കയില്‍ എത്തിയ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വിശ്രമിച്ചശേഷമാണ് മോദി ന്യൂയോര്‍ക്കില്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.