You are Here : Home / News Plus

ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി

Text Size  

Story Dated: Friday, September 26, 2014 09:32 hrs UTC

 ബാര്‍ വിഷയത്തില്‍ ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി. ബാറുകള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. നേരത്തെ കേസ് സുപ്രീം കോടതിയില്‍ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ സെപ്റ്റംബര്‍ 30ന് മുമ്പ് ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. അതുവരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ 30ന് മുമ്പ് കേസില്‍ ഹൈക്കോടതി വിധി ഉണ്ടായില്ലെങ്കില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.