You are Here : Home / News Plus

ബാര്‍ വിഷയത്തില്‍ സാവകാശം തേടി ബാര്‍ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയില്‍

Text Size  

Story Dated: Friday, September 26, 2014 08:04 hrs UTC

ബാര്‍ വിഷയത്തില്‍ സാവകാശം തേടി ബാര്‍ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പൂജാ അവധിക്കായി ഹൈകോടതി അടക്കുന്നതിനാല്‍ നിലവിലുള്ള സ്റ്റേ രണ്ടാഴ്ചത്തേക്ക് നീക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.ഈ കാലയളവില്‍ ബാര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ മറ്റുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജികളിലെ വാദം വ്യാഴാഴ്ച പൂര്‍ത്തിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.