You are Here : Home / News Plus

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

Text Size  

Story Dated: Thursday, September 25, 2014 06:18 hrs UTC

മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മൊറയൂര്‍ സ്കൂള്‍ പടിക്കടുത്താണ് അപകടമുണ്ടായത്. വാതക ചോര്‍ച്ചയില്ളെന്ന് എ.ഡി.എം അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ സമീപത്തെ രണ്ട് സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മൊറയൂര്‍ വി.എം എച്ച്.എസ്.എസ്, ജി.എം എല്‍.പി.എസ് എന്നിവക്കാണ് അവധി നല്‍കിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.