You are Here : Home / News Plus

പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം വാട്സ് ആപില്‍

Text Size  

Story Dated: Sunday, September 21, 2014 06:15 hrs UTC

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച് വാട്സ് ആപില്‍ പ്രചരിപ്പിച്ചത് വിവാദമായി. രണ്ടുമാസം മുമ്പ് സിസേറിയനിലൂടെ കുട്ടികളെ പുറത്തെടുത്തതിന്‍െറ ദൃശ്യമാണ് വാട്സ്് ആപില്‍ പ്രചരിച്ചത്. രണ്ട് ചിത്രങ്ങള്‍ പ്രമുഖ ചാനല്‍ പുറത്തുവിട്ടതോടെ ഞായറാഴ്ച ആശുപത്രി പരിസരത്ത് പ്രതിഷേധം ആളിക്കത്തി.
കാസര്‍കോട് ജില്ലയിലെ യുവതി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയ രംഗമാണ് പുറത്തുവന്നത്. രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാരും അനസ്തറ്റിസ്റ്റും രണ്ട് ആശുപത്രി ജീവനക്കാരുമാണ് ശസ്ത്രക്രിയാ സമയത്ത് മുറിയിലുണ്ടായിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം പ്രസവരംഗം ചാനലിലൂടെ പുറത്തുവരുകയും ആശുപത്രിക്ക് മുന്നില്‍ വന്‍ പ്രതിഷേധമുണ്ടാവുകയും ചെയ്തതോടെ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഡീഷനല്‍ എസ്.ഐ രാജന്‍െറ നേതൃത്വത്തില്‍ യുവതിയുടെ വീട്ടിലത്തെി മൊഴിയെടുത്തു. ശസ്ത്രക്രിയാ മുറിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ യുവതി നല്‍കിയതായി അറിയുന്നു. തന്‍െറ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തതെന്നും യുവതി മൊഴി നല്‍കി. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പും അന്വേഷണം നടത്തും. കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തിങ്കളാഴ്ച ആശുപത്രിയിലെത്തും.
പ്രസവമുറിയിലെ ദൃശ്യങ്ങള്‍ വാട്ട്സ്അപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.