You are Here : Home / News Plus

നികുതി വര്‍ധന നടപ്പാക്കാന്‍ അറിയാമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, September 21, 2014 11:31 hrs UTC

നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കാമെങ്കില്‍ അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. സമൂഹത്തിന്‍്റെ എല്ലാ ആശങ്കകളും പരിഹരിക്കും. എല്ലാവരില്‍ നിന്നുള്ള അഭിപ്രായങ്ങളും പരിഗണിക്കും. നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ല. പലരുടെയും ഭാഷയില്‍ മാത്രമാണ് വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.