You are Here : Home / News Plus

മാന്‍ഡലിന്‍ വാദകന്‍ യു. ശ്രീനിവാസ് അന്തരിച്ചു

Text Size  

Story Dated: Friday, September 19, 2014 05:28 hrs UTC

പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു.ശ്രീനിവാസ് (45) അന്തരിച്ചു. കരള്‍രോഗബാധയെ തുടര്‍ന്ന് ചെന്നൈയില്‍ അപ്പോളോ ആസ്പത്രിയില്‍ രാവിലെ ഒമ്പതരയ്ക്കാണ് അന്ത്യം സംഭവിച്ചത്. രണ്ടടി മാത്രം നീളമുള്ള ചെറിയ പാശ്ചാത്യസംഗീതോപകരണം, മാന്‍ഡൊലിനില്‍ സ്വരഭേദങ്ങള്‍ വരുത്തി ശാസ്ത്രീയ സംഗീതത്തിന്റെ നെറുകയിലെത്തിയ ആളാണ് ശ്രീനിവാസന്‍. ഇരുപത്തിയൊമ്പതാം വയസ്സില്‍ ഭാരതം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 2010-ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരവും നേടി.ഒമ്പതാംവയസ്സുമുതല്‍ സംഗീതരംഗത്ത് സജീവമായിരുന്നു. 1978-ല്‍ ആന്ധ്രയിലെ ഗുഡിവാഡയില്‍ ത്യാഗരാജ സംഗീതോല്‍സവത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ശ്രീനിവാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തുന്നുണ്ട്.അച്ഛന്‍ സത്യനാരായണ ആയിരുന്നു ഗുരു. പ്രശസ്ത മാന്‍ഡൊലിന്‍ വാദകന്‍ യു.രാജേഷ് സഹോദരനാണ്. 1969 ഫിബ്രവരി 28-ന് ആന്ധ്രാപ്രദേശിലാണ് ജനിച്ചത്.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.