You are Here : Home / News Plus

പ്രണയാഭ്യാര്‍ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

Text Size  

Story Dated: Thursday, September 18, 2014 07:49 hrs UTC

പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. തേമ്പാറമട സ്വദേശി ഷാജഹാനെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഷാജഹാന്‍ കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം കണ്ടത്തെിയിരുന്നു. 2009 ആഗസ്റ്റ് 18നായിരുന്നു കണക്കമ്പാറ തച്ചാട്ടുകളം മുകുന്ദന്‍റെ മകള്‍ അഞ്ജുഷ(18) കൊല്ലപ്പെട്ടത്. കൂട്ടുകാരികളോടൊപ്പം കോളജില്‍ നിന്ന് കണക്കമ്പാറയില്‍ ബസിറങ്ങി വീട്ടിലേക്കു വരുന്നതിനിടെ ബൈക്കില്‍ പിന്നാലെയത്തെിയ ഷാജഹാന്‍ കത്തികൊണ്ട് കഴുത്തിലും വയറ്റിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷാജഹാന്‍റെ ശല്യം സംബന്ധിച്ച് അഞ്ജുഷ വീട്ടുകാരോടു പരാതിപ്പെട്ടിരുന്നു. ഷാജഹാനെതിരെ അഞ്ജുഷയും വീട്ടുകാരും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് പലതവണ ഇയാളെ താക്കിത് നല്‍കി വിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.