You are Here : Home / News Plus

ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സി.പി.എം. നിര്‍ദേശം

Text Size  

Story Dated: Saturday, September 13, 2014 03:59 hrs UTC

 ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ ജന്മാഷ്ടമി ഘോഷയാത്രകളുമായി സഹകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സി.പി.എം. നിര്‍ദേശം. എന്നാല്‍, ശ്രീകൃഷ്ണജയന്തിയെ ഒരുവിഭാഗത്തിന്റെ മാത്രം ആഘോഷമാക്കി മാറ്റുന്നത് നിരുത്സാഹപ്പെടുത്തണമെന്നും പാര്‍ട്ടി പറയുന്നു. ആര്‍.എസ്.എസ്സിന്റെ അജന്‍ഡ നടപ്പാക്കാന്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്രകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വം വാക്കാല്‍ ഈ നിര്‍ദേശം നല്‍കിയത്. ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്കു പകരമായി ശ്രീകൃഷ്ണക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പരിപാടികളേറ്റെടുത്തു സംഘടിപ്പിക്കണമെന്നാണ് പാര്‍ട്ടി പറയുന്നത്. നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിക്കണ്ട് ശ്രീകൃഷ്ണജയന്തി എല്ലാവിഭാഗം ജനങ്ങളും അണിനിരക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.