You are Here : Home / News Plus

‘ലവ് ജിഹാദ്’ എന്താണെന്ന് അറിയില്ലെന്ന് രാജ്നാഥ് സിങ്

Text Size  

Story Dated: Friday, September 12, 2014 05:45 hrs UTC

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യപ്രചാരണ വിഷയമാക്കിയ ‘ലവ് ജിഹാദ്’ എന്താണെന്ന് അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആഭ്യന്തരമന്ത്രാലയത്തിന്‍െറ നൂറുദിന നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ ലവ് ജിഹാദിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. ‘‘ലവ് ജിഹാദ് എന്നാല്‍ എന്താണ്? ആ പറയുന്നതിന്‍െറ അര്‍ഥമെന്താണെന്ന് മനസ്സിലാകുന്നില്ല..’’ ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം
ബി.ജെ.പി എം.പിമാരടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍ ഉത്തരേന്ത്യയില്‍ ലവ് ജിഹാദ് പ്രചാരണം ശക്തമായി തുടരവെ, ഇതുസംബന്ധിച്ച ചോദ്യത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഒഴിഞ്ഞുമാറി. യു.പിയില്‍ ശനിയാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യപ്രചാരണ വിഷയമാക്കിയ ‘ലവ് ജിഹാദ്’ പ്രശ്നത്തെ പരോക്ഷമായി തള്ളിക്കളയുന്നതാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ലവ് ജിഹാദ് സംബന്ധിച്ച് നടത്തിയ പ്രകോപനപരമായ പ്രസ്താവനകളുടെ പേരില്‍ ഗൊരഖ്പൂരില്‍നിന്നുള്ള ബി.ജെ.പി എം.പിയും തീപ്പൊരി നേതാവുമായ യോഗി ആദിത്യനാഥിനെതിരെ ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.വിദ്വേഷ പ്രസംഗം നടത്തിയ യോഗി ആദിത്യനാഥിനെ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് നിയമം നിയമത്തിന്‍െറ വഴിക്കുപോകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.