You are Here : Home / News Plus

കൊടുങ്ങല്ലൂരില്‍ കാര്‍ മതിലിലിടിച്ച് യുവതി മരിച്ചു

Text Size  

Story Dated: Friday, September 12, 2014 08:00 hrs UTC

ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ച് യുവതി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാനി രഞ്ജിത് ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ ആശ(24) യാണ് മരിച്ചത്. രാവിലെ ആറുമണിയോടെ ദേശീയപാതയില്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വെച്ചായിരുന്നു അപകടം. ആശയുടെ ഭര്‍ത്താവ് രഞ്ജിത് (29), സഹോദരന്‍ രതീഷ്(24), അച്ഛന്‍ രാജേന്ദ്രന്‍ (62), അമ്മ രമ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.