You are Here : Home / News Plus

2 ജി കേസ്: സി.ബി.ഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കി

Text Size  

Story Dated: Friday, September 12, 2014 07:58 hrs UTC

 2 ജി കേസിന്റെ പ്രതിപ്പട്ടികയിലുള്ള റിലയന്‍സിന്റെ ഉദ്യോഗസ്ഥരും കല്‍ക്കരി കേസിലെ പ്രതികളും സി.ബി.ഐ ഡയറക്ടറെ ഒട്ടേറെതവണ കണ്ടുവെന്ന ആരോപണത്തിന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീം കോടതിക്ക് വിശദീകരണം നല്‍കി. മുദ്രവെച്ച കവറിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. സി.ബി.ഐ. ഡയറക്ടറെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ആരോപണങ്ങളെക്കുറിച്ച് രേഖാമൂലം വിശദീകരിക്കാണമെന്നും സിന്‍ഹയോട് കോടതി നിര്‍ദേശിച്ചിരുന്നു. 2 ജി കേസിന്റെ പ്രതിപ്പട്ടികയിലുള്ള റിലയന്‍സിന്റെ ഉദ്യോഗസ്ഥരും കല്‍ക്കരി കേസിലെ പ്രതികളും സി.ബി.ഐ ഡയറക്ടറെ ഒട്ടേറെതവണ കണ്ടുവെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലെ സന്ദര്‍ശകഡയറിയിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.