You are Here : Home / News Plus

സംസ്ഥാന സര്‍ക്കാറിന്‍റെ ആജീവനാന്ത പുരസ്കാരം യേശുദാസിന്

Text Size  

Story Dated: Thursday, September 11, 2014 03:17 hrs UTC

തിരുവനന്തപുരം: കലാ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള ആജീവനാന്ത പുരസ്കാരം ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യേശുദാസിന് പുരസ്കാരം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കേള്‍വിയില്ലാത്ത കുട്ടികള്‍ക്ക് കോക്ളിയാര്‍ ഇംപ്ളാന്‍േറഷന്‍ നടത്തുന്നതിന് യേശുദാസിന്‍റെ പ്രേരണയോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ശ്രുതിതരംഗം പദ്ധതി വന്‍ വിജയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.