You are Here : Home / News Plus

കശ്മീരില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി

Text Size  

Story Dated: Thursday, September 11, 2014 07:27 hrs UTC

കശ്മീരില്‍ 200ഓളം പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ ശ്രീനഗറില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി.നഗരത്തിന്‍െറ ചില ഭാഗങ്ങളില്‍ ഫോണ്‍ലൈനുകള്‍ പുന:സ്ഥാപിച്ചിട്ടുണ്ട്. ശ്രീനഗര്‍-ലേ പാതയിലൂടെ വണ്ടികള്‍ ഓടിത്തുടങ്ങി. കത്ര-ഉധംപുര്‍ തീവണ്ടിഗതാഗതവും പുനരാരംഭിച്ചു. എന്നാല്‍, കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ ആറു ലക്ഷം പേരോളം സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തിന്‍െറയും വ്യോമസേനയുടെയും ശ്രമഫലമായി 49,000ത്തിലധികം പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടതോടെ വ്യോമസേനയുടെ 61 ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ സാമഗ്രികളും കുടിവെള്ളക്കുപ്പികളും മരുന്നുകളുമായി രാവുംപകലും രക്ഷാപ്രവര്‍ത്തനം നടത്തി. അതിനിടെ, രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ട് എന്‍.ഡി.ആര്‍.എഫ് ജവാന്മാരെ ശ്രീനഗറിലെ രോഷാകുലരായ പ്രദേശവാസികള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.